Site iconSite icon Janayugom Online

ഛത്തീസ്ഗഢില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ജവാന്‍ കൊല്ലപ്പെട്ടു

Jawan deathJawan death

ഛത്തീസ്ഗഢില്‍ നക്സലുകള്‍ സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ ജവാന്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയിലാണ് ഐഇഡി പൊട്ടിത്തെറിച്ച് ജവാന്‍ മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30നാണ് സംഭവം. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ രാജേന്ദ്ര സിങ്ങാണ് മരിച്ചത്. ഹെഡ് കോണ്‍സ്റ്റബിള്‍ മഹേഷിന് പരിക്കേറ്റു. നാരായണ്‍പൂരിലെ ദോണ്‍ഡ്രിബേഡ, സോന്‍പൂര്‍ ഗ്രാമങ്ങള്‍ക്കിടെയുള്ള റോഡ് നിര്‍മ്മാണപ്രവര്‍ത്തികള്‍ നിരീക്ഷിക്കുന്നതിനായി പട്രോളിങ് നടത്തുകയായിരുന്നു സംഘം.

Eng­lish Sum­ma­ry: Jawan killed in Chhat­tis­garh blast

You may like this video also

Exit mobile version