Site iconSite icon Janayugom Online

ജയപ്രകാശ് ദിനം എഐവൈഎഫ് ജില്ലയിൽ വിപുലമായി ആചരിച്ചു

അനശ്വര രക്തസാക്ഷി ജയപ്രകാശ് രക്തസാക്ഷിത്വ ദിനം എഐവൈഎഫിന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. പതാക ഉയർത്തൽ, പുഷ്പാർച്ചന, ഭക്ഷണ വിതരണം, രക്ത ദാനം തുടങ്ങിയ വിവിധ പരിപാടികൾ മണ്ഡലം, മേഖല, യൂണീറ്റ് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു.

ചേർത്തല സൗത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മായിത്തറ വൃദ്ധ സദനത്തിലേക്കുള്ള ഒരു ദിവസത്തെ ഭക്ഷണ ചിലവിനുള്ള തുക ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് കൈമാറി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എ അരുൺകുമാർ ചേർത്തലയിലും വി പി സോണി നൂറനാടും ആർ അഞ്ജലി ഹരിപ്പാടും പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റുമാരായ പി എ ഫൈസൽ തൈക്കാട്ട്ശേരിയിലും കെ എസ് ശ്യാം മുഹമ്മയിലും എം കണ്ണൻ വടക്കനാര്യാടും ഷമീറ ഹാരിസ് വട്ടായാലും അനിൽകുമാർ മുതുകുളത്തും പതാക ഉയർത്തി. എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് യു അമൽ ഓംങ്കാരേശ്വരത്ത് പതാക ഉയർത്തി.

കായംകുളത്ത് നടന്ന ദിനാചരണ പരിപാടികൾക്ക് ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണി ജെ വാര്യത്ത് നേതൃത്വം നൽകി. നൂറനാട് ജില്ലാ ജോയിന്റ് സെക്രട്ടറി അനു ശിവൻ പതാക ഉയർത്തി. ആലപ്പുഴ, ചേർത്തല സൗത്ത് മണ്ഡലം കമ്മിറ്റികൾ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹരിപ്പാട്, കായംകുളം, ഭരണിക്കാവ്, ചാരുംമൂട് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണവും നടത്തി. വിവിധ കേന്ദ്രങ്ങളിൽ നിരവധി യുവജനങ്ങൾ ദിനാചരണത്തിന്റെ ഭാഗമായി.
eng­lish sum­ma­ry; jayaprakash day was wide­ly cel­e­brat­ed in aiyf district
you may also like this video;

Exit mobile version