Site iconSite icon Janayugom Online

ജയസൂര്യയുടെ ചിത്രം എടുത്തു; ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്‍തതായി പരാതി

നടൻ ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി. ഫോട്ടോഗ്രാഫർ സജീവ് നായരെയാണ് കൈയേറ്റം ചെയ്തത്. ജയസൂര്യയുടെ കൂടെയുണ്ടായിരുന്നവരാണ് കൈയേറ്റം ചെയ്തതെന്നാണ് പരാതി. സംഭവത്തിൽ ഇദ്ദേഹം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇന്ന് രാവിലെ എട്ടരയോടെ അക്കരെ കൊട്ടിയൂരാണ് സംഭവം. ചടങ്ങുകൾ കഴിയുംവരെ ഫോട്ടോയെടുക്കാൻ കൊട്ടിയൂർ ദേവസ്വം ബോർഡ് ഏർപ്പാടാക്കിയ വ്യക്തിയാണ് മർദനത്തിന് ഇരയായത്. പ്രാദേശിക മാധ്യമപ്രവർത്തകൻ കൂടിയാണ് അദ്ദേഹം. രാവിലെ ജയസൂര്യ എത്തിയ സമയത്ത്, ഫോട്ടോയെടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടതുപ്രകാരമാണ് സജീവൻ ചിത്രം പകർത്താൻ ശ്രമിച്ചത്. ഇതിനിടയിലാണ് കൈയേറ്റമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. മർദനമേറ്റ ഇദ്ദേഹം കൊട്ടിയൂരിലെ ആശുപത്രിയിൽ ചികിത്സ തേടി.

Exit mobile version