യു പിയിൽ ജയ്ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പതിമൂന്നുകാരനെ കുത്തിപരിക്കേൽപ്പിച്ചു. ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലാണ് സംഭവം. കേസിലെ പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. കുട്ടിയെ സമീപിച്ച് ഒരു സംഘം വിദ്യാർത്ഥികൾ കാലിൽ തൊടാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇത് ചെയ്യാൻ വിസമ്മതിച്ചതോടെ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടു. ഇതും ചെയ്യാതിരുന്നതോടെ സംഘം കൈയിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് കുട്ടിയെ കുത്തുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജയ്ശ്രീറാം വിളിക്കാൻ വിസമ്മതിച്ചു; മുസ്‍ലിം ബാലനെ കുത്തിപരിക്കേൽപ്പിച്ച് വിദ്യാർത്ഥികൾ

