Site iconSite icon Janayugom Online

വര്‍ക്കലയില്‍ മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം

കുന്നിടിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം. കൊല്ലം നെടുമങ്ങാവ് സ്വദേശി അനീഷ് ആണ് മരിച്ചത്. തിരുവനന്തപുരം വർക്കല ചെറുന്നിയൂർ വെള്ളിയാഴ്ച കാവന ക്ഷേത്രത്തിനു സമീപത്താണ് അപകടം നടന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ജെസിബി ഉപയോഗിച്ച് കുന്നിടിക്കുന്നതിനിടയില്‍ മുകളിൽ നിന്നും മണ്ണ് അടർന്നുവീണ് ജെസിബിയുടെ മുകളിൽ കൂടി പതിച്ചത്. ജെസിബി ഭാഗികമായി തകർന്നു. പരിസരവാസികളും നാട്ടുകാരുമെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് ഫയർഫോഴ്സെത്തി ഡ്രൈവറെ പുറത്തെടുത്തു. പിന്നീട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അനധികൃത മണ്ണെടുപ്പാണെന്നും പഞ്ചായത്തിന്റെ അനുമതിയോടുകൂടിയാണ് മണ്ണെടുപ്പ് നടത്തിയെന്ന ആരോപണം ഉന്നയിച്ചുകൊണ്ട് പഞ്ചായത്ത് മെമ്പർ കൂടിയായ ജോസഫ് പെരേര രംഗത്തെത്തി. മെമ്പർ പലതവണ മുഖ്യമന്ത്രിക്കും അധികാരികൾക്കും പരാതി അയച്ചിട്ടും യാതൊരു നടപടിയും ഇല്ലെന്നാണ് ജോസഫ് പറയുന്നത്. സമീപത്ത് സ്ഥിതി ചെയ്യുന്ന വീടുകൾ പോലും മണ്ണെടുപ്പ് മൂലം അപകട ഭീഷണിയിലാണ്.

Exit mobile version