Site iconSite icon Janayugom Online

വഖഫ് ബില്ലിന് പിന്തുണയുമായി ജെഡിയുവും ടിഡിപിയും

വഖഫ് ബില്ലിന് പിന്തുണയുമായി ജെ ഡി യുവും ടി ഡി പിയും. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ജെ ഡി യു മന്ത്രി രാജീവ് രഞ്ജന്‍ ലോക്‌സഭയിൽ പറഞ്ഞു. ബില്ല് അവതരിപ്പിച്ചതു മുതല്‍ മുസ്ലിം വിരോധമെന്ന് പ്രചരിപ്പിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനു പ്രവര്‍ത്തിക്കുന്നുവെങ്കില്‍ എതിര്‍ക്കുന്നത് എന്തിനാണ്. പിന്നാക്ക മുസ്‌ലിങ്ങള്‍ക്ക് വഖ്ഫ് ബോര്‍ഡില്‍ അംഗത്വമുണ്ടോയെന്ന് മന്ത്രി ചോദിച്ചു.

ജെ ഡി യുവിനും നിതീഷ് കുമാറിനും മതേതരത്വത്തിന്റെ സര്‍ട്ടിഫിക്കറ്റ് കോണ്‍ഗ്രസ്സ് നല്‍കേണ്ടെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡില്‍ അംഗങ്ങളെ നിയമിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന് ടി ഡി പി ആവശ്യപ്പെട്ടു. കൃഷ്ണപ്രസാദ് തേനെറ്റി എം പിയാണ് ടി ഡി പിക്കുവേണ്ടി ബില്ലിന് പിന്തുണ അറിയിച്ചത്.

Exit mobile version