Site iconSite icon Janayugom Online

ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കി ജാതി സെന്‍സസിനായി ജെഡിയു രംഗത്ത്

രാജ്യത്ത് ജാതിസെന്‍സസ് എന്ന ആവശ്യം ശക്തമാക്കി നിതീഷ് കുമാറും, ജെഡിയും രംഗത്ത്. ജെഡിയു പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാന ആവശ്യമായി ഉന്നയിച്ചിരിക്കുന്നത്. ജാതി സെന്‍സസ് എന്ന പ്രതിപക്ഷ നിലപാടിന് കൂടുതല്‍ കരുത്തു പകരുന്നതാണ് ജെഡിയു യോഗത്തിലുണ്ടായിരിക്കന്നത്. 

ബിജെപിയുടെ പ്രധാന സഖ്യകക്ഷികളിലൊന്നാണ് ജെഡിയു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ജാതി സെന്‍സസ് വേണമെന്ന ആവശ്യം ഉന്നയിച്ചു. അവര്‍ക്ക് പിന്തുണയുമായി ഡിഎംകെയുമായി സജീവമായിരിക്കുന്നു. പാര്‍ട്ടി അംഗം ടി ആര്‍ ബാലു തന്നെ ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കി. ഇത്തരമൊരു സാഹചര്യത്തിലാണ് ജെഡിയുവിന്റെ പിന്തുണയും. പാര്‍ലമെന്ററി യോഗത്തില്‍ പാര്‍ട്ടി അംഗം ഗിരിധാരി യാദവ് ആണ് ജാതി സെന്‍സസിന്റെ പ്രാധാന്യം എടുത്തു പറഞ്ഞത്. അതാണ് ചര്‍ച്ചയായത്.

ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ്കുമാറാണ് ജാതിസെന്‍സ് നടത്തിയത്. അതു രാജ്യത്തുടനീളം സജീവ ചര്‍ച്ചയായി, ഇപ്പോള്‍ വീണ്ടും വിഷയം സജീവമാകുയാണ്.രാജ്യവ്യാപകമായി ജാതി സെന്‍സസിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾക്ക് ആക്കം കൂട്ടി. ജെഡിയു വിന്യസിക്കുന്നതോടെ, ആവശ്യം രാഷ്ട്രീയ ഭൂപ്രകൃതിയിൽ കൂടുതൽ ശക്തി പ്രാപിക്കുന്നു, പ്രത്യേകിച്ച് 2024 ലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ. ബിജെപിയുടെ ഗണേഷ് സിംഗ് അധ്യക്ഷനായ സമിതി ഈ വിഷയത്തിന് മുൻഗണന നൽകാനുള്ള സമ്മർദ്ദം ഇപ്പോൾ ശക്തമായിരിക്കുന്നു. 

കരാര്‍ നിയമനങ്ങളില്‍ സംവരണ തത്വം പാലിക്കുന്നില്ല. തങ്ങളുടെ സഖ്യകക്ഷിയായ ജെഡിയു കൂടി രംഗത്തു വന്നതോടെ രാജ്യത്തുടനീളം സമഗ്രമായ ജാതി അധിഷ്ഠിത കണക്കെടുപ്പിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായേ മതിയാകു 

Exit mobile version