Site iconSite icon Janayugom Online

ആശുപത്രിയിൽ പോകുന്നതിനിടെ ജീപ്പ് മറിഞ്ഞ് അപകടം; 3 പേർക്ക് പരിക്ക്

ഇടുക്കി ഉപ്പുതറക്ക് സമീപം ജീപ്പ് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. കണ്ണംപടി സ്കൂളിലെ ഹെഡ്മാസ്റ്റർ കൊല്ലം ശാസ്താംകോട്ട സ്വദേശി കെ ബാബു, അധ്യാപിക കാഞ്ഞിരപ്പള്ളി ചിറ്റടി സ്വദേശി പ്രതിഭ, ജീപ്പ് ഡ്രൈവർ കണ്ണംപടി സ്വദേശി അജേഷ് റ്റി ഡി എന്നിവർക്കാണ് പരിക്കേറ്റത്.
ശാരീരികാസ്വസ്ഥതകളെ തുടർന്ന് ഹെഡ്മാസ്റ്ററെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Exit mobile version