Site iconSite icon Janayugom Online

ജീവജാലകം: രചനകള്‍ ക്ഷണിക്കുന്നു

മൃഗസംരക്ഷണ വകുപ്പിന്റെ ജീവജാലകം പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് രചനകള്‍ ക്ഷണിക്കുന്നു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ലേഖനങ്ങള്‍, അനുഭവക്കുറിപ്പുകള്‍, വിജയഗാഥകള്‍, സാഹിത്യരചനകള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങിയവ അയക്കാം. രചനകള്‍ എഡിറ്റബിള്‍ ഫോര്‍മാറ്റിലും പിഡിഎഫ് ആയും നല്‍കണം.

ഫോട്ടോകള്‍/ചിത്രങ്ങള്‍ എന്നിവ JPEG രൂപത്തിലാണ് അയക്കേണ്ടത്. മെയ് 10 നകം രചനകള്‍ jeevajalakam21@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. മറ്റിടങ്ങളില്‍ പ്രസിദ്ധീകരിച്ചവയോ പ്രസിദ്ധീകരണത്തിനായി നല്‍കിയവയോ ആകരുത്. കൃതികള്‍ 1200 വാക്കുകളില്‍ താഴെയായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവ പ്രസിദ്ധീകരിക്കും. സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുളള ഓണറേറിയം ലഭിക്കും.

Eng­lish Summary:jeevajalakam; Invit­ing works
You may also like this video

Exit mobile version