Site iconSite icon Janayugom Online

ജെല്ലിക്കെട്ട്: കാളയുടെ ആക്രമണത്തില്‍ രണ്ട് മരണം

jellikkettujellikkettu

തമിഴ്നാട്ടിൽ മാട്ടുപ്പൊങ്കൽ ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ജല്ലിക്കെട്ടുകളിൽ രണ്ടുപേര്‍ മരിച്ചു. മധുര പാലമേടിലും ട്രിച്ചി സൂരിയൂരിലും പുരോഗമിക്കുന്ന ജല്ലിക്കെട്ടുകളിലാണ് രണ്ട് പേർ മരിച്ചത്. ട്രിച്ചി സൂരിയൂരിൽ നടന്ന ജല്ലിക്കെട്ട് കാണാനെത്തിയ പുതുക്കോട്ട കണ്ണക്കോൽ സ്വദേശി അരവിന്ദ് (25) എന്നയാളെ കാള കുത്തിക്കൊന്നു. പാലമേട് ജല്ലിക്കെട്ടിനിടെ കാളപ്പോരിനിറങ്ങിയ മധുര സ്വദേശി അരവിന്ദ് രാജ് എന്നയാളും കാളയുടെ കുത്തേറ്റ് മരിച്ചിരുന്നു.

പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി പാലമേട് ജല്ലിക്കട്ടിൽ പതിനേഴ് പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ച് പേരുടെ പരിക്ക് സാരമായതാണ്. ഇന്നലെ നടന്ന ആവണീയപുരം ജല്ലിക്കെട്ടിൽ 75 പേർക്കാണ് പരിക്കേറ്റത്.

Eng­lish Sum­ma­ry: Jel­likat­tu: Two killed in bull attack

You may also like this video

Exit mobile version