Site iconSite icon Janayugom Online

നേപ്പാളിലെ ‘ജെൻസി’ പ്രക്ഷോഭം; ഏറ്റുമുട്ടലിലും വെടിവെയ്പ്പിലും 14 മരണം, സൈന്യത്തെ വിന്യസിച്ച് സർക്കാർ

സമൂഹ മാധ്യമങ്ങൾ നിരോധിച്ച നേപ്പാൾ സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ‘ജെൻസി കിഡ്സ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവാക്കൾ തെരുവിലിറങ്ങിയതോടെ രാജ്യം സംഘർഷഭരിതമായി. പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് 14 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാഠ്മണ്ഡുവിൽ ആരംഭിച്ച പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്.

ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെ 26 സമൂഹ മാധ്യമങ്ങളാണ് സർക്കാർ നിരോധിച്ചത്. സർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെക്കാനാണ് ഈ നടപടിയെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. അതേസമയം, ഈ സമൂഹ മാധ്യമ കമ്പനികളെല്ലാം നേപ്പാളിൽ രജിസ്റ്റർ ചെയ്യണമെന്നാണ് സർക്കാരിൻ്റെ നിലപാട്. പ്രക്ഷോഭകർ പാർലമെന്റ് ഗേറ്റ് തകർക്കുകയും അകത്തേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തതോടെ പോലീസ്-പ്രതിഷേധക്കാർ ഏറ്റുമുട്ടലുണ്ടായി. ഇത് സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്. പ്രതിഷേധം വ്യാപകമായതോടെ പ്രധാന നഗരങ്ങളിൽ സൈന്യത്തെ വിന്യസിക്കുകയും പ്രധാനമന്ത്രിയുടെ വസതിക്ക് സുരക്ഷ വർധിപ്പിക്കുകയും ചെയ്തു.

Exit mobile version