Site iconSite icon Janayugom Online

‘യേശു ഫലസ്തീനിയാണ് ’: ലോകശ്രദ്ധ നേടി ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലെ ബിൽബോർഡ്

ന്യൂയോർക്കിലെ പ്രശസ്തമായ ടൈംസ് സ്‌ക്വയറില്‍ ‘യേശു ഫലസ്തീനിയാണ്’ എന്ന് പ്രഖ്യാപിക്കുന്ന ബിൽബോർഡ് ക്രിസ്‌മസ് വേളയിൽ വൻ ജനശ്രദ്ധ പിടിച്ചുപറ്റുകയും സജീവമായ ചർച്ചക്ക് വഴിവെക്കുകയും ചെയ്തു. ഗസ്സ വംശഹത്യാ യുദ്ധത്തിനിടയിലെ ശക്തമായ രാഷ്ട്രീയ പ്രസ്താവനയായി ബിൽബോർഡിലെ വാക്കുകൾ കുറിക്കപ്പെട്ടത്. അതോടൊപ്പം വിശ്വാസം, രാഷ്ട്രീയം, സ്വത്വം എന്നിവയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളും ലഭിച്ചു. 

ടൈംസ് സ്‌ക്വയറിൽ പ്രദർശിപ്പിച്ച ഡിജിറ്റൽ ബിൽബോർഡിന് അമേരിക്കൻ-അറബ് വിവേചന വിരുദ്ധ കമ്മിറ്റി (എ.ഡി.സി)യാണ് പണം നൽകിയത്. ക്രിസ്മസ് ആശംസിക്കുന്ന ഒരു പ്രത്യേക പാനലിനൊപ്പം ഇത് പ്രത്യക്ഷപ്പെട്ടതോടെ നാട്ടുകാരിലൂടെയും വിനോദസഞ്ചാരികളിലൂടെയും മറ്റു ദശലക്ഷങ്ങളിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഉടനടി വൈറലായി മാറിയത്.

പച്ച പശ്ചാത്തലത്തിൽ കടും കറുപ്പ് നിറത്തിലുള്ള അക്ഷരങ്ങളിലാണ് സന്ദേശമുള്ളത്. ചുരുക്കമെങ്കിലും ചില കാഴ്ചക്കാർ ഇതിനെ ഭിന്നിപ്പിക്കുന്നതെ​​ന്നോ പ്രകോപനപരമെന്നോ വിശേഷിപ്പിക്കുകയുണ്ടായി. സമാധാനവും സൗഹാർദവും നിറഞ്ഞ ഒരു ഉൽസവ സീസണിൽ ചരിത്രം, വിശ്വാസം, സ്വത്വം എന്നിവയെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു ക്ഷണമായിട്ടാണ് മറ്റുള്ളവർ ഇതിനെ കണ്ടത്. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട പ്രസ്താവനയിൽ, യേശുവിനെ ബെത്‌ലഹേമിൽ ജനിച്ച ഒരു ഫലസ്തീൻ അഭയാർത്ഥിയായി എഡിസി വിശേഷിപ്പിക്കുകയുണ്ടായി.

Exit mobile version