തായ്‌വാന്‍ വ്യോമസേനയുടെ പുതിയതും ആഭ്യന്തരമായി വികസിപ്പിച്ചതുമായ നൂതന ജെറ്റ് പരിശീലന വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തകര്‍ന്നുവീണു. പൈലറ്റ് സുരക്ഷിതനാണെന്ന് സൈന്യം അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച AT‑5 ബ്രേവ് ഈഗിളിന് നേരിട്ട ആദ്യത്തെ വലിയ തിരിച്ചടിയാണിത്. ദ്വീപിന്റെ കിഴക്കന്‍ തീരത്തുള്ള ടൈറ്റുങ്ങിലെ ചിഹാങ് വ്യോമത്താവളത്തില്‍ നിന്ന് ആയുധ പരിശീലന ദൗത്യത്തിനായി പറന്നുയര്‍ന്ന വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും തകരാറിലാവുകയായിരുന്നു. മുപ്പത് വര്‍ഷം മുന്‍പ് എഫ്-സികെ-1 ചിങ്-കുവോ ഇന്‍ഡിജിനസ് ഡിഫന്‍സ് ഫൈറ്റര്‍ പുറത്തിറക്കിയതിനുശേഷം തായ്വാനില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ ജെറ്റാണ് എടി-5.
തായ്വാനില്‍ ജെറ്റ് പരിശീലന വിമാനം തകര്‍ന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

