ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗർനാഥ് മഹ്തോ അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. 2020 നവംബറിൽ കോവിഡ് ബാധിച്ചതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവിന്റെ മരണം മുഖ്യമന്ത്രി ഹേമന്ത് സോറൻ സ്ഥിരീകരിച്ചു.
ഗിരിദിയിലെ ദുമ്രി നിയമസഭാ സീറ്റിനെ പ്രതിനിധീകരിച്ചിരുന്ന മഹ്തോയെ കഴിഞ്ഞ മാസം സംസ്ഥാന ബജറ്റ് സമ്മേളനത്തിനിടെ അസുഖം ബാധിച്ചതിനെ തുടർന്ന് വിമാനമാർഗം ചെന്നൈയിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് ശ്വാസകോറ്റം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
English Summary: Jharkhand education minister passes away
You may also like this video