Site icon Janayugom Online

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവിന് ജാമ്യം അനുവദിച്ച ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനേതിരേയുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി സമ്മതിച്ചു

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം അനുവദിച്ച ജാർഖണ്ഡ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയിൽ മറുപടി നൽകാൻ മുന്‍ബീഹാര്‍ മുന്‍മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിനോട് സുപ്രീം കോടതി തിങ്കളാഴ്ച ആവശ്യപ്പെട്ടു

ജസ്റ്റിസുമാരായ എൽനാഗേശ്വരറാവു, ബി ആര്‍ ഗവു എന്നിവര്‍ ജാമ്യം അനുവദിച്ച ഝാർഖണ്ഡ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജി കേൾക്കാൻ സമ്മതിക്കുകയും ആർജെഡി നേതാവിനോട് മറുപടി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.2021 ഏപ്രിൽ 17ലെ ജാർഖണ്ഡ് ഹൈക്കോടതിയുടെ ദുംക ട്രഷറി വിഷയത്തിലും 2020 ഒക്ടോബർ 9ലെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ചൈബാസ ട്രഷറി വിഷയത്തിലും 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം (അഞ്ച് കാലിത്തീറ്റ കുംഭകോണങ്ങളുടെ മൊത്തം അഴിമതി) എന്നിവ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

അവിഭക്ത ബിഹാറിലെ വിവിധ ജില്ലകളിലെ സർക്കാർ ട്രഷറികളിൽ നിന്ന് പൊതു ഫണ്ട് വഞ്ചനാപരമായ പിൻവലിക്കലുമായി ബന്ധപ്പെട്ടതാണ് ലാലു കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നത്.1996 ജനുവരിയിൽ ചൈബാസ ഡെപ്യൂട്ടി കമ്മീഷണർ അമിത് ഖരെ മൃഗസംരക്ഷണ വകുപ്പിൽ നടത്തിയ റെയ്ഡിലാണ് തട്ടിപ്പ് പുറത്തായത്.

1996 മാർച്ചിൽ പട്‌ന ഹൈക്കോടതി കേസ് അന്വേഷിക്കാൻ സമ്മർദം വർധിപ്പിച്ചതിനെത്തുടർന്ന് സിബിഐ ബിഹാർ അവിഭക്തമായിരുന്ന സമയത്താണ് സിബിഐ ഈ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 1997ജൂണിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ യാദവ് ആദ്യമായി കേസിൽ പ്രതിയായി.

Eng­lish Sum­ma­ry: Jhark­hand High Court grants bail to Lalu Prasad Yadav in fod­der scam case

You may also­like this video:

Exit mobile version