Site iconSite icon Janayugom Online

ജാർഖണ്ഡ് റോപ്‌വേ അപകടം: മരിച്ചവരുടെ ബന്ധുക്കൾക്ക് കേബിൾ കാർ കമ്പനി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

cable carcable car

ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ അടുത്തിടെയുണ്ടായ കേബിൾ കാർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ദാമോദർ റോപ്‌വേസും ഇൻഫ്രാ ലിമിറ്റഡും ശനിയാഴ്ച അറിയിച്ചു. ക്ഷേത്രനഗരമായ ബൈദ്യനാഥ് ധാമിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ത്രികുട്ട് ഹിൽസിലെ റോപ്പ് വേ അപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്. ഏപ്രിൽ 10 നാണ് അപകടം നടന്നത്.

റോപ്പ്‌വേ തകരാർ മൂലമാണ് അപകടമുണ്ടായത്. റോപ് വേയില്‍ കുടുങ്ങിയ 60 വിനോദസഞ്ചാരികളെയും 46 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് പുറത്തെടുത്തത്. ഇന്ത്യൻ എയർഫോഴ്‌സ്, ആർമി, ഇൻഡോടിബറ്റൻ ബോർഡർ പോലീസ്, നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്, ജില്ലാ ഭരണകൂടം എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്.

റോപ്‌വേ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ അടുത്ത ബന്ധുക്കൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ജില്ലാ ഭരണകൂടം സംസ്ഥാന ദുരന്തനിവാരണ വകുപ്പിന് ഒരു ഫയലും അയച്ചിട്ടുണ്ടെന്ന് ദിയോഘർ സബ് ഡിവിഷണൽ ഓഫീസർ പറഞ്ഞു. അതിനിടെ, അപകടത്തിൽ 22 പേരുടെ ജീവൻ രക്ഷിച്ച പ്രദേശവാസിയായ പന്നലാലിന് എല്ലാ സർക്കാർ പദ്ധതികളുടെയും പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

Eng­lish Sum­ma­ry: Jhark­hand rope­way acci­dent: Cable car com­pa­ny to pay Rs 25 lakh com­pen­sa­tion to rel­a­tives of deceased

You may like this video also

Exit mobile version