Site iconSite icon Janayugom Online

ജിഗ്‌നേഷ് മേവാനി അറസ്റ്റില്‍

ജിഗ്‌നേഷ് മേവാനിയെ ആസാം പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 11.30ഓടെ ഗുജറാത്തിലെ പാലന്‍പുരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അഹമ്മാദാബാദില്‍ എത്തിച്ച മേവാനിയെ ഗോഹട്ടിയിലേക്ക് മാറ്റുമെന്നാണ് വിവരം.

ജിഗ്‌നേഷിന് എതിരെ ഏത് വകുപ്പാണ് ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമല്ല. എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറായിട്ടില്ല. ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തിലെ എംഎല്‍എയാണ് ജിഗ്‌നേഷ് മേവാനി.

അദ്ദേഹത്തിനെതിരെ ആസാമില്‍ ചില കേസുകള്‍ ചുമത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞതെന്നും വിശദാംശങ്ങള്‍ അറിയില്ലെന്നും മേവാനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Eng­lish sum­ma­ry; Jig­nesh Mewani arrested

You may also like this video;

Exit mobile version