Site iconSite icon Janayugom Online

കേരള നിയമസഭയിൽ ജിതേഷ്ജിയുടെ വരയരങ്ങ് ജനുവരി 13 ന്

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്സവത്തോടനുബദ്ധിച്ചുള്ള സാംസ്കാരികോത്സവത്തിൽ ജനുവരി 13ാം തീയതി രാത്രി 7 മണി മുതൽ 7:30 വരെ അതിവേഗ പെർഫോമിംഗ്‌ ചിത്രകാരൻ ജിതേഷ്ജിയുടെ വരയരങ്ങ് ഇൻഫോടൈൻമെന്റ് മെഗാസ്റ്റേജ് ഷോ നടക്കും. വാക്കും വരയും വിജ്ഞാനവും വിസ്മയാനുഭവങ്ങളും സമഞ്ജസമായി സമന്വയിക്കുന്ന തനതുകലാരൂപമാണ് ജിതേഷ്ജിയുടെ വരയരങ്ങ്. ചിത്രകലയുടെ സമ്പൂർണ രംഗാവിഷ്കാരം എന്ന നിലയിൽ ശ്രദ്ധേയമായ വരയരങ്ങിനു ജിതേഷ്ജി
1990 ൽ ചങ്ങനാശ്ശേരി എസ് ബി കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് രൂപാവിഷ്കാരം നൽകുന്നത്. 

20 ലേറെ വിദേശരാജ്യങ്ങളിലെ അന്താരാഷ്ട്രവേദികളിലടക്കം പതിനായിരത്തോളം വേദികളിൽ വരയരങ്ങ് എന്ന വിനോദ വിജ്ഞാന ദൃശ്യ കലാരൂപം അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. വരയരങ്ങ് തനത്കലാരൂപത്തിന്റെ ട്രെയ്ഡ് മാർക്ക്, വേർഡ് മാർക്ക് പേറ്റന്റ് അവകാശങ്ങളും ജിതേഷ്ജി എന്ന പത്തനംതിട്ട ജില്ലക്കാരന്റെ പേരിലാണ്. 

ജിതേഷ്ജിയും വരയരങ്ങും പി എസ് സി മത്സരപരീക്ഷയിൽ ചോദ്യവുമായിട്ടുമുണ്ട്. 2008 ൽ വെറും അഞ്ച് മിനിറ്റിനുള്ളിൽ അൻപതു പ്രശസ്തരുടെ ചിത്രങ്ങൾ ഇരുകൈകളും ഒരേ സമയം ഒരുപോലെ ഉപയോഗിച്ച് അരങ്ങിൽ വരച്ച് വരവേഗവിസ്മയം സൃഷ്ടിച്ചിട്ടുള്ള ജിതേഷ്ജി ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനായിട്ടാണ് അറിയപ്പെടുന്നത്.

Eng­lish Summary;Jiteshji’s appear­ance in the Ker­ala Assem­bly on Jan­u­ary 13
You may also like this video

Exit mobile version