മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറം പര്‍വേസിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. തീവ്രവാദത്തിന് ഫണ്ടിംഗ് ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തില്‍ ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പര്‍വേസിനെ തിങ്കളാഴ്ച ശ്രീനഗറിവെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം, എന്‍ഐഎ പര്‍വേസിന്റെ വസതിയിലും, ശ്രീനഗറിലെ ജമ്മു കശ്മീര്‍ കോളിഷന്‍ ഓഫ് സിവില്‍ സൊസൈറ്റി (ജെകെസിസിഎസ്) ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. 2000‑ല്‍ മനുഷ്യാവകാശ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പര്‍വേസ് സ്ഥാപിച്ച ജമ്മുകശ്മീരില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും ഫെഡറേഷനായ ജെകെസിസിഎസ് പ്രോഗ്രാം കോര്‍ഡിനേറ്ററാണ് പര്‍വേസ്.
ചോദ്യം ചെയ്യലിനായി പര്‍വേസിനെ ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും വൈകുന്നേരത്തോടെ എന്‍ഐഎ ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. വൈകുന്നേരത്തോടെയാണ് പര്‍വേസിന്റെ അറസ്റ്റിനെക്കുറിച്ച് കുടുംബത്തെ അറിയിച്ചതെന്നും ചൊവ്വാഴ്ച അദ്ദേഹത്തെ ന്യൂഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പര്‍വേസിന്റെ ശ്രീനഗറിലെ വസതിയിലും ഓഫീസിലും നിരവധി പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും വസതികളിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. 2016ല്‍ തീവ്രവാദി കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പബ്ലിക് സേഫ്റ്റി ആക്ട് (പിഎസ്എ) പ്രകാരം പര്‍വേസിനെതിരെ കേസെടുത്തിരുന്നു.
ENGLISH SUMMARY:J&K Activist Khurram Parvez Arrested by NIA
You may also like this video