Site iconSite icon Janayugom Online

ജെൻഎഐ രാജ്യാന്തര കോൺക്ലേവിന് ഇന്ന് തുടക്കം

conclaveconclave

ഇന്ത്യയിലെ ആദ്യത്തെ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജെൻഎഐ) രാജ്യാന്തര കോൺക്ലേവ് ഇന്ന് കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്‌ഐഡിസി) ഐബിഎമ്മുമായി ചേർന്നാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, സംവേദനാത്മക സെഷനുകൾ എന്നിവയാണ് പ്രധാന അജണ്ട. ബോൾഗാട്ടി ലുലു ഗ്രാൻഡ് ഹയാത്ത് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ രാവിലെ 10.15 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ഡോ. വി വേണു, നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് എംഡിയും ചെയർമാനുമായ എം എ യൂസഫലി തുടങ്ങിയവർ പങ്കെടുക്കും.

മന്ത്രിമാർ, ഐബിഎം അംഗങ്ങൾ, വ്യവസായടെക്‌നോളജി പ്രമുഖർ തുടങ്ങിയവർ എ.ഐയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കിടും. എ ഐ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ നേരിട്ട് മനസിലാക്കാൻ സാധിക്കുന്ന സംവിധാനങ്ങളും ഒരുക്കും. രണ്ടു ദിവസങ്ങളിലായി 17 സെഷനുകളാണ് സമ്മേളനത്തിലുള്ളത്. 

Eng­lish Summary:
You may also like this video

Exit mobile version