Site iconSite icon Janayugom Online

ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം

പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ജ്ഞാനപീഠ പുരസ്കാരം നേടുന്ന മൂന്നാമത്തെ തമിഴ് എഴുത്തുകാരനാണ് വൈരമുത്തു.
1975ൽ അകിലൻ, 2002ൽ ജയകാന്തൻ എന്നിവരാണ് ഇതിനുമുൻപ് ജ്ഞാനപീഠപുരസ്കാരം ലഭിച്ച മറ്റു തമിഴ് എഴുത്തുകാർ.

1980ൽ ഭാരതിരാജയുടെ ‘നിഴൽകൾ’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തിയ അദ്ദേഹം 7,500ലധികം പാട്ടുകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്. 7 ദേശീയ അവാർഡുകളും 6 സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. രാജ്യം നേരത്തെ അദ്ദേഹത്തെ പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.

Exit mobile version