Site iconSite icon Janayugom Online

ജെഎൻജെഇയു സംസ്ഥാന സമ്മേളനം സമാപിച്ചു 

ജനയുഗം നോൺ ജേർണലിസ്റ്റ് എംപ്ലോയീസ് യൂണിയൻ (ജെഎൻജെഇയു- എഐടിയുസി) അഞ്ചാം സംസ്ഥാന സമ്മേളനം സമാപിച്ചു. ജോയിന്റ് കൗൺസിൽ ഓഡിറ്റോറിയത്തിലെ കാനം രാജേന്ദ്രൻ നഗറിൽ നടന്ന സമ്മേളനം എഐടിയുസി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ജെ ഉദയഭാനു ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി എസ് മോഹനൻ കുമാർ, ടി ആർ സന്തോഷ് കുമാർ (രക്ഷാധികാരികൾ), അഡ്വ. ആർ സജിലാൽ (പ്രസിഡന്റ്), ജി ഗോപകുമാർ (വർക്കിംഗ് പ്രസിഡന്റ്), കെ വി സത്യൻ (വൈസ് പ്രസിഡന്റ്), ആർ മല്ലികാ ദേവി (ജനറൽ സെക്രട്ടറി), എ എസ് ആദർശ് (ജോയിന്റ് സെക്രട്ടറി), ബിന്ദുമോൾ ഐഎസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Eng­lish Sum­ma­ry: JNJEU State Con­fer­ence concluded
You may also like this video
Exit mobile version