Site iconSite icon Janayugom Online

ജെഎന്‍യു: ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ യോജിച്ച് മത്സരിക്കും

നാലു വര്‍ഷങ്ങള്‍ക്കുശേഷം ഈ മാസം 22ന് നടക്കുന്ന ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ യോജിച്ച് മത്സരിക്കും. എഐഎസ്എഫ്, എസ്എഫ്ഐ, ഐസ, ഡിഎസ്എഫ് എന്നിവ ഇടതു വിദ്യാര്‍ത്ഥി സഖ്യം എന്ന പേരിലാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക.
പ്രസിഡന്റ് സ്ഥാനത്തേക്ക് ധനഞ്ജയ് (ഐസ), വൈസ് പ്രസിഡന്റായി അവിജിത് ഘോഷ് (എസ്എഫ്ഐ), ജനറല്‍ സെക്രട്ടറിയായി സ്വാതി സിങ് (ഡിഎസ്എഫ്), ജോയിന്റ് സെക്രട്ടറിയായി സാജിദ് (എഐഎസ്എഫ്) എന്നിവരാണ് പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത്.
തുടര്‍ച്ചയായി ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ചിരുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് കോവിഡ് കാരണം പറഞ്ഞ് 2020ല്‍ നീട്ടിവച്ചതിനുശേഷം പിന്നീട് നടത്തുന്നതിന് അധികൃതര്‍ തയാറായിരുന്നില്ല. നിരന്തര പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ് വൈകിയാണെങ്കിലും നടത്തുന്നതിന് സന്നദ്ധമായത്. തെരഞ്ഞെടുപ്പ് ഫലം 24 ന് പ്രഖ്യാപിക്കും. 

Eng­lish Sum­ma­ry: JNU: Left stu­dent orga­ni­za­tions will con­test together
You may also like this video

Exit mobile version