Site iconSite icon Janayugom Online

ജെഎന്‍യു യൂണിയന്‍: ഇടതുസഖ്യം മത്സരിക്കും

ജവഹർലാൽ നെഹ്രു സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എഐഎസ്എഫ്, എസ്എഫ്ഐ, പിഎസ്എ, ബാപ്സ എന്നീ ഇടത് പുരോഗമന വിദ്യാര്‍ത്ഥി സംഘടനകൾ ഒരുമിച്ച് മത്സരിക്കും. തയ്യബ അഹമ്മദ് (എസ്എഫ്ഐ) പ്രസിഡന്റ്, സന്തോഷ് കുമാർ (എഐഎസ്എഫ്) വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളാകും. ബാപ്സയുടെ രാം നിവാസ് ഗുർജർ ജനറൽ സെക്രട്ടറി, പിഎസ്എയുടെ നിഗം കുമാരി ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിൽ മുന്നണി സ്ഥാനാർത്ഥികളാകും.

Exit mobile version