Site iconSite icon Janayugom Online

ഹിന്ദുക്കള്‍ക്ക് മാത്രമായി തൊഴില്‍ പോര്‍ട്ടല്‍; ഉദ്ഘാടനം ചെയ്ത് മന്ത്രി

ഹിന്ദുക്കള്‍ക്ക് മാത്രമായി ആരംഭിച്ച തൊഴില്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത് മഹാരാഷ്ട്ര മന്ത്രി. കോൾ ഹിന്ദു ജോബ്‌സ് എന്ന പേരില്‍ ആരംഭിച്ച ഡിജിറ്റൽ തൊഴിൽ പോര്‍ട്ടലാണ് മന്ത്രി മംഗൾ പ്രഭാത് ലോധ ഉദ്ഘാടനം ചെയ്തത്. ഹിന്ദുക്കള്‍ക്ക് സ്വകാര്യമേഖലയിലെ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനായാണ് പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത്. 

ഹിന്ദു ജാഗരൺ മഞ്ച് അംഗവും ബിജെപിയുടെ യുവജന വിഭാഗത്തിന്റെ മുൻ സംസ്ഥാന നേതാവുമായ വിശാൽ ദുരാഫെയാണ് പോർട്ടല്‍ തയ്യാറാക്കിയത്. ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ഗ്രൂപ്പാണ് ജാഗരൺ മഞ്ച്. ഹിന്ദു യുവാക്കൾക്ക് സ്വയം തൊഴില്‍ കണ്ടെത്താനും പരിശീലനം തേടാനും ഈ സംരംഭം സഹായിക്കുമെന്ന് മന്ത്രി മംഗൾ പ്രഭാത് ലോധ പറഞ്ഞു. ഹിന്ദുക്കള്‍ക്ക് മാത്രമായി ഒരു പോര്‍ട്ടല്‍ ആരംഭിക്കുന്നത് വിവേചനപരമായ നിലപാടല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതില്‍ തെറ്റ് ഒന്നും ഇല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. 

Exit mobile version