Site iconSite icon Janayugom Online

കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ ജോലി ഒഴിവ്; ലോക്കൽ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കവൈറ്റിലെ ഇന്ത്യൻ എംബസിയിൽ ലോക്കൽ ക്ലർക്ക് തസ്തികയിലേക്ക് (01 പോസ്റ്റ്) യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്ന് എംബസി അറിയിച്ചു.

യോഗ്യതകൾ:
അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.
ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ സംസാരിക്കാനും എഴുതാനുമുള്ള മികച്ച കഴിവ്. (ഹിന്ദി അറിയാവുന്നത് അധിക യോഗ്യതയായിരിക്കും).
എം.എസ് ഓഫീസ് (Word, Excel, Pow­er­Point), ഐടി ഓപ്പറേഷൻസ് എന്നിവയിലുള്ള പരിജ്ഞാനം.
അഡോബ് ഫോട്ടോഷോപ്പ്, ഇലസ്‌ട്രേറ്റർ തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം.
ഇംഗ്ലീഷ്, അറബിക് ടൈപ്പിംഗ് സ്കിൽ.
പ്രായം: 25‑നും 40‑നും ഇടയിൽ
അഡ്മിനിസ്ട്രേറ്റീവ് അല്ലെങ്കിൽ ക്ലറിക്കൽ മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം (എംബസികൾ അല്ലെങ്കിൽ അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ പരിചയം മുൻഗണന നൽകും)

അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 ജനുവരി 03‑ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. https://forms.gle/ozz66wcVmqcuXcD77 എന്ന ലിങ്ക് വഴിയോ എംബസിയുടെ ഔദ്യോഗിക അറിയിപ്പിലുള്ള ക്യൂ.ആർ (QR) കോഡ് സ്കാൻ ചെയ്തോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റോ സോഷ്യൽ മീഡിയ പേജുകളോ സന്ദർശിക്കുക.

Exit mobile version