വിവിധ വകുപ്പുകളിലായി 25,000 പേര്‍ക്ക് ജോലി നല്‍കാന്‍ പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിന്റെ പ്രഥമ കാബിനറ്റില്‍ തീരുമാനം. ഇതില്‍ 10,000 ഒഴിവുകള്‍ പൊലീസ് വിഭാഗത്തിലാണ്.
25,000 പുതിയ ജോലികള്‍ സൃഷ്ടിക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഭഗ്‌വന്ത് മന്‍ അറിയിച്ചു. വിവേചനം, ശുപാര്‍ശ, അഴിമതി എന്നിവയില്ലാതെ തുറന്ന മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹതപ്പെട്ടവര്‍ക്ക് ജോലി നല്‍കുകയെന്നും മന്‍ പറഞ്ഞു. ആംആദ്മിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പഞ്ചാബിലെ തൊഴിലില്ലായ്മ പരിഹരിക്കുമെന്നത്.
ഭഗവന്ത് മനിന്റെ മന്ത്രിസഭയിലേക്കുള്ള പത്ത് ആംആദ്മി അംഗങ്ങള്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ വനിതയാണ്. നിലവില്‍ പ്രതിപക്ഷ നേതാവായിരുന്ന ഹര്‍പാല്‍ സിങ് ചീമ ഉള്‍പ്പെടെയുള്ളവരാണ് മന്ത്രിമാരായത്.
18 അംഗ മന്ത്രിസഭയിൽ ബാക്കി ഏഴ് പേരെ വരും ദിവസങ്ങളിൽ തീരുമാനിക്കും. ഉത്തർപ്രദേശില്‍ 25 ന് നടക്കുന്ന ചടങ്ങില്‍ ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
english summary; Jobs for 25,000 people; The first decision of the Punjab Cabinet
you may also like this video;