Site iconSite icon Janayugom Online

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 37 പേരുടെ ശിക്ഷ ഇളവ് ചെയ്ത് ജോ ബൈഡന്‍

ഫെഡറൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ ശിക്ഷ ഇളവ് ചെയ്ത് പ്രസിഡന്റ് ജോ ബൈഡൻ. ഡോണൾഡ് ട്രംപ് അധികാരമേൽക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ബൈഡന്റെ ഉത്തരവ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെ ശിക്ഷയാണ് ബൈഡൻ ഇളവ് ചെയ്തത്. വധശിക്ഷ ജീവപര്യന്തമാക്കിയാണ് ഇളവ് ചെയ്തത്. ലൂസിയാനയിൽ 12 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ തോമസ് സ്റ്റീവൻ സാൻഡേഴ്‌സ്, നോർത്ത് കാരോലൈനയിലെ ആഷെവില്ലിൽ 22 വയസ്സുള്ള ജോഗറിനെ തട്ടിക്കൊണ്ടുപോയ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട റിച്ചാർഡ് അലൻ ജാക്‌സൺ, എന്നിവരും വധശിക്ഷ ഇളവ് ചെയ്തവരിൽ ഉള്‍പ്പെട്ടിട്ടുണ്ട്.

Exit mobile version