Site iconSite icon Janayugom Online

”ഇത്​ 2020 മാർച്ചല്ല ”; ഒമി​ക്രോണിനെ നേരിടാൻ യുഎസ്​ തയ്യാറെന്ന് ബൈഡൻ

കോവിഡിനെ നേരിടാന്‍ യുഎസ് തയ്യാറായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബെെഡന്‍ .ഒമിക്രണ്‍ സംബന്ധിച്ച് ജാഗ്രതവേണമെന്നും എന്നാല്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും ബെെഡ‍ന്‍ കൂട്ടിച്ചേര്‍ത്തു. യു എസില്‍ ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തിലാണ് ബെെഡന്റെ പ്രതികരണം. 

ഒമിക്രോണിനെ നേരിടാൻ അഞ്ച്​ ലക്ഷം പരിശോധനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത്​ മാർച്ച്​ 2020 അല്ലെന്നും , 20 കോടി പേർ വാക്സിൻ സ്വീകരിച്ചിട്ടുള്ളതായും ‚നമുക്ക്​ കോവിഡ്​ പ്രതിരോധത്തിനായി ഒരുങ്ങാമെന്നും ബൈഡൻ പറഞ്ഞു. 

ലോകത്ത്​ വീണ്ടും കോവിഡ്​ വ്യാപനമുണ്ടാവുമെന്ന്​ ലോകാരോഗ്യസംഘടന മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വിവിധ രാജ്യങ്ങൾ നിയന്ത്രണവുമായി രംഗത്തെത്തുന്നത്.മുൻഗണന വിഭാഗങ്ങൾക്ക്​ നാലാം ഡോസ്​ വാക്സിൻ നൽകാൻ ഇസ്രായേൽ തീരുമാനിച്ചിരുന്നു. ഒമിക്രോൺ പശ്​ചാത്തലത്തിൽ വിവിധ ​യുറോപ്യൻ രാജ്യങ്ങളും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Eng­lish summary;Joe Biden Says US Pre­pared for defent Omi­cron varient
you may also like this video;

Exit mobile version