അന്താരാഷ്ട്ര നിയമംഅനുസരിച്ച് ചൈന ടിബറ്റില്‍ നടത്തി വരുന്ന അധിനിവേശം അടിച്ചമര്‍ത്തലിലൂടെയല്ല, സമാധാനപരമായാണ് പരിഹരിക്കേണ്ടതെന്ന് പ്രസ്താവിക്കുന്ന ”ദി റീസോള്‍വ് ടിബറ്റ് ആക്ട്”ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പ് വച്ചു.അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനും ടിബറ്റുമായി ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി ദലൈലാമയുമായോ അദ്ദേഹത്തിന്റെ പ്രതിനിധികളുമായോ ചര്‍ച്ച നടത്തി മുന്‍വ്യവസ്ഥകളൊന്നുമില്ലാതെ പ്രശ്‌ന പരിഹാരം നടത്താന്‍ ചൈനയോട് ബൈഡന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
അമേരിക്കന്‍ നയം അനുസരിച്ച് ചൈന‑ടിബറ്റ് തര്‍ക്ക പരിഹാരത്തിനായി അന്താരാഷ്ട്ര നിയമപ്രകാരം സമാധാനപരമായി മുന്‍വ്യവസ്ഥകളേതുമില്ലാതെ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുക എന്നതാണ്.ടിബറ്റന്‍ ജനതയോടുള്ള ചൈനയുടെ ക്രൂരമായ സമീപനത്തിനെ മുറിച്ചു മാറ്റുന്നതാണ് ”The resolve tibet Act” എന്ന് ടിബറ്റിന്റെ അന്താരാഷ്ട്ര ക്യാമ്പയിന്‍ പ്രസിഡന്റ് ടെന്‍കോ ഗ്യാട്‌സോ പറഞ്ഞു.
മതപരമായും സാംസ്‌ക്കാരികപരമായും ഭാഷാപരമായും ചരിത്രപരമായും സ്വന്തമായ വ്യക്തിത്വമുള്ളവരായാണ് ടിബറ്റന്‍ ജനതയെ ഈ ബില്ലില്‍ കണക്കാക്കുന്നത്.ചൈന ടിബറ്റന്‍ ജനതയുടെ ജീവിതത്തെ അടിച്ചമര്‍ത്തുകയാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു.ചിബറ്റന്‍ ജനതയുടെ സ്വയംഭരണാവകാശത്തിനായി ദലൈലാമ പലതവണ ചൈനയെ സമീപിച്ചിട്ടുള്ളതാണ്,അന്താരാഷ്ട്ര നിയമപ്രകാരം ജനങ്ങള്‍ക്ക് സ്വയം ഭരണത്തിന് അവകാശമുണ്ട്.
English Summary;Joe Biden Signs Law To Resolve China’s Occupation Of Tibet
You may also like this video