Site icon Janayugom Online

ജോ ബൈഡന്റെ മകന്‍ രണ്ട് കുറ്റകൃത്യങ്ങള്‍ ഏറ്റുപറയും

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ രണ്ട് കേസുകളില്‍ കുറ്റ സമ്മതം നടത്തും. ഫെഡറല്‍ ആദായ നികുതി അടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസിലും അനധികൃതമായി തോക്ക് കൈവശം വച്ച കേസിലുമാണ് കുറ്റസമ്മതം നടത്തുക. 2018 ലാണ് അനധികൃതമായി തോക്ക് കൈവശം വച്ചത്. മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് കള്ളം പറഞ്ഞാണ് തോക്ക് വാങ്ങിയത്. 2017 ലും 2018ലുമാണ് നികുതി അടയ്ക്കുന്നതില്‍ ഹണ്ടര്‍ വീഴ്ച വരുത്തിയത്. 

ഒരുലക്ഷം അമേരിക്കന്‍ ഡോളറോളമാണ് ഓരോ വര്‍ഷവും നികുതിയടയ്‌ക്കേണ്ടിയിരുന്നത്. ഈ മൂന്ന് കുറ്റങ്ങളിലും കുറ്റസമ്മതം നടത്താന്‍ ഹണ്ടര്‍ ബൈഡന്‍ ധാരണയിലെത്തിയതായാണ് വിവരങ്ങള്‍. ഹണ്ടര്‍ ബൈഡന്‍ കുറ്റസമ്മതത്തിനായി ഡെലാവറിലുള്ള അമേരിക്കന്‍ അറ്റോര്‍ണിയുടെ ഓഫീസുമായി ഏര്‍പ്പെട്ട കരാറിന് സാധുത ലഭിക്കാന്‍ ഫെഡറല്‍ ജഡ്ജിയുടെ അംഗീകാരം ആവശ്യമാണ്. വിഷയം ജോ ബൈഡനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്.. എന്നാല്‍ ഈ കുറ്റങ്ങളില്‍ ഹണ്ടര്‍ ബൈഡന് ജയില്‍ശിക്ഷ അനുഭവിക്കേണ്ടതായി വരില്ലെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 

Eng­lish Sum­ma­ry: Joe Biden’s son will plead guilty to two crimes

You may also like this video

Exit mobile version