Site iconSite icon Janayugom Online

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ അങ്ങനെ വിലക്കണ്ട: ഉത്തരവ് പിന്‍വലിച്ച് ഹൈക്കോടതി

johnson and johnsonjohnson and johnson

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിര്‍മ്മാണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. കമ്പനിക്ക് ഉല്പന്നം നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്യാമെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേല്‍, എസ് ജി ദിഗെ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

സര്‍ക്കാര്‍ ഉത്തരവ് അയുക്തികവും മര്യാദയില്ലാത്തതുമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കമ്പനിയില്‍നിന്ന് 2018 ഡിസംബറില്‍ പിടിച്ചെടുത്ത സാമ്പിളുകള്‍ പരിശോധിക്കാന്‍ താമസം വരുത്തിയതിന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ അതോറിറ്റിയെ കോടതി വിമര്‍ശിച്ചു. പിഎച്ച്‌ ലെവല്‍ കൂടുതലാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഫാക്ടറി അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. പുതിയ പരിശോധനകളില്‍ ബേബി പൗഡറിന്റെ എല്ലാ ബാച്ചും നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സൗന്ദര്യസംരക്ഷക ഉല്പന്നങ്ങളുടെ ഗുണനിലവാരം അതീവ പ്രാധാന്യമുള്ള കാര്യം തന്നെയാണ്. എന്നാല്‍ ഒരു ഉല്പന്നത്തിന്റെ നിലവാരത്തില്‍ ചെറിയൊരു വ്യതിചലനം കണ്ടെന്നുവച്ച്‌ ഫാക്ടറി മൊത്തത്തില്‍ അടച്ചുപൂട്ടുന്നതു യുക്തിക്കു നിരക്കുന്നതെന്ന് കോടതി പറഞ്ഞു. വാണിജ്യരംഗത്തെ കുഴപ്പത്തിലാക്കുകയാണ് അതിലൂടെ ഉണ്ടാവുകയെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉറുമ്പിനെ കൊല്ലാന്‍ ചുറ്റിക ഉപയോഗിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു. 

Eng­lish Sum­ma­ry; John­son & John­son not banned: HC with­draws order

You may also like this video

Exit mobile version