Site icon Janayugom Online

ഇടുക്കിയുടെ ചങ്കാണ് ജോയിസ്

പീരിമേട് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശ്വോജ്വല സ്വീകരണങ്ങൾ വാങ്ങിയാണ് അഡ്വ. ജോയ്സ് ജോർജ് ജനങ്ങളുടെ മനസ്സ് കീഴടക്കി കുമളിയിൽ എത്തിയത്. ഇന്ന് ഏലപ്പാറ, വണ്ടിപ്പെരിയാർ, പീരുമേട് പഞ്ചായത്തുകളിലെ തോട്ടം മേഖലയിലെ ഉജ്വല വരവേൽപ്പുകൾ സ്വീകരിച്ചു. ഉച്ചകഴിഞ്ഞ് പീരുമേട് പഞ്ചായത്തിൽ കുട്ടിക്കാനത്തു നിന്നു പര്യടനം ആരംഭിച്ച് കൊട്ടാരക്കര ഡിണ്ടിഗൽ ദേശീയപാതയിൽ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ പര്യടനം തുടർന്നു. കുമളിയിൽ വൈകിട്ട് വിളംബര റാലിയോടു കൂടി പര്യടനം സമാപിച്ചു. 

കൊടും വേനലിനെ അവഗണിച്ചാണ് വിവിധ കേന്ദ്രങ്ങളിൽ തോട്ടം തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ തങ്ങളുടെ പ്രിയ സ്ഥാനാർഥിയെ കാത്ത് നിന്ന്ഏലയ്ക്കാ മാലയും ഷാൾ അണിയിച്ചും സ്വീകരിച്ചത്. ചിലയിടങ്ങളിൽ തമിഴ് ജനതയുടെ പരമ്പരാഗത ആചാരമായ ആരതിയുഴിഞ്ഞാണ് ജോയിസിനെ സ്വീകരിച്ചത്.

വൈകിട്ട് കുമളിയിൽ നടന്ന വിളംബര റാലിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു. കുമളി ചെളിമടയിൽ നിന്നും തുറന്ന ജീപ്പിൽ നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് റോഡ് ഷോയിൽ പങ്കെടുത്തത്. ബാധ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള വിളംബര റാലിയിൽ ചെങ്കൊടികളും ചുവന്ന ബലൂണുകളും പ്രകടനത്തെ ആകർഷകമാക്കി.

Eng­lish Summary:Joice is the chunk of Idukki

You may also like this video

Exit mobile version