ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍ 54-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് മൂന്ന് മണിക്ക് ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാർ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. പി നന്ദകുമാർ എംഎൽഎ, പി ഉബൈദുള്ള എംഎൽഎ, ആര്യാടൻ ഷൗക്കത്ത്, ജി മോട്ടിലാൽ എന്നിവർ സംസാരിക്കും. വൈകിട്ട് 5.30ന് നടക്കുന്ന സുഹൃദ് സമ്മേളനം സത്യൻമൊകേരി ഉദ്ഘാടനം ചെയ്യും. സർവീസ് സംഘടനാ നേതാക്കൾ സംസാരിക്കും.
ഇന്നലെ പൊതു സമ്മേളനത്തോടെ ആരംഭിച്ച സമ്മേളന നഗറിലേക്കുള്ള ബാനര്‍ തൃശൂരിലെ ഇ ജെ ഫ്രാൻസിസിന്റെ സ്മൃതി കുടീരത്തിൽ നിന്നാണ് കൊണ്ടുവന്നത്. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ എ ശിവന്‍ ക്യാപ്റ്റനും സെക്രട്ടേറിേറ്റംഗം വി വി ഹാപ്പി വൈസ് ക്യാപ്റ്റനും വി ജെ മെര്‍ലി മാനേജരുമായ ജാഥ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
പി ടി ഭാസ്കരപ്പണിക്കരുടെ ജന്മദേശമായ പാലക്കാട് അടയ്ക്കാപുത്തൂരിൽ നിന്നും പുറപ്പെട്ട കൊടിമര ജാഥ സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ മുകുന്ദന്‍ ക്യാപ്റ്റനും എം സി ഗംഗാധരന്‍ വൈസ് ക്യാപ്റ്റനും എന്‍ എന്‍ പ്രജിത മാനേജരുമായിരുന്നു.
എംഎൻവിജി അടിയോടി സ്മൃതി കുടീരത്തിൽ നിന്നും നരേഷ്‌കുമാര്‍ കുന്നിയൂര്‍ ക്യാപ്റ്റനും എം യു കബീര്‍ വൈസ് ക്യാപ്റ്റനും കെ അജിന മാനേജറുമായാണ് പതാക ജാഥ പുറപ്പെട്ടത്. സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും എം എസ് സുഗൈതകുമാരി ക്യാപ്റ്റനും ബിന്ദുരാജന്‍ വൈസ് ക്യാപ്റ്റനുമായ ദീപശിഖാ റാലിയും മലപ്പുറം കിഴക്കേത്തലയില്‍ സംഗമിച്ചു.
ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ കൃഷിവകുപ്പു മന്ത്രി പി പ്രസാദ്, എഐടിയുസി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, എഐഎസ്ജിഇസി ജനറൽ സെക്രട്ടറി സി ആർ ജോസ് പ്രകാശ്, എഐവൈഎഫ് സെക്രട്ടറി ടി ടി ജിസ്‌മോൻ, എഐഎസ്എഫ് സെക്രട്ടറി പി കബീർ, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി സുകേശൻ ചൂലിക്കാട് എന്നിവർ സംസാരിക്കും. സമ്മേളനം 13ന് സമാപിക്കും.
English Summary: Joint Council Annual Conference; ‘Challenges facing democratic India’ seminar today
You may also like this video