Site iconSite icon Janayugom Online

ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം

സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കുമുള്ള മെഡിസെപ്പ് പദ്ധതിയും, ലീവ് സറണ്ടർ ആനുകൂല്യങ്ങളും കുടിശ്ശികയായ ഡിഎ യും അടിയന്തിരമായി അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ കായംകുളം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ആർ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എ എൻ ബൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം അനിൽകുമാർ, ജില്ലാ സെക്രട്ടറി വി എസ് സൂരജ്, സംസ്ഥാന കൗൺസിൽ അംഗം പി പ്രവീൺ, വി ആർ ബീന, കെ എസ് ആനന്ദ ചന്ദ്രൻ, ആർ രാധാകൃഷ്ണൻ, വി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എൽ സി ക്ലീറ്റസ് (പ്രസിഡന്റ്), വി രാധാകൃഷ്ണൻ (സെക്രട്ടറി), കെ എസ് ബിജുകുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Exit mobile version