Site iconSite icon Janayugom Online

ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസിന്റെ 
56-ാം സംസ്ഥാന സമ്മേളനം ഇന്ന് മുതൽ 15 വരെ പാലക്കാട് നടക്കും. വിളംബരജാഥയ്ക്ക് ശേഷം ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. നാളെ നൂറണി പ്രസന്നലക്ഷ്മി കൺവെൻഷൻ സെന്ററിൽ (ബീനാമോൾ നഗറിൽ) ചേരുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ ചെയർമാൻ കെ പി ഗോപകുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, വി ചാമുണ്ണി, ഒ കെ ജയകൃഷ്ണൻ, ടി ടി ജിസ്‍മോൻ, പി കബീർ, സുകേശൻ ചൂലിക്കാട് തുടങ്ങിയവർ സംസാരിക്കും. ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പിഎസ് സന്തോഷ് കുമാർ വരവ് ‑ചെലവ് കണക്കും അവതരിപ്പിക്കും. 

Exit mobile version