കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ‑കര്‍ഷക വിരുദ്ധ‑ദേശവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നാളെ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ നാലി നടക്കും. രാജ്യത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും റാലി നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അടുത്ത മാസം 16ന് രാജ്യ വ്യാപകമായി ഗ്രാമീണ ബന്ദ് നടത്തും. കേന്ദ്ര തൊഴിലാളി സംഘടനകളും സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവരെയും അണിനിരത്തിയാകും ബന്ദ് നടത്തുക. ഭരണഘടനയെ പോലും വെല്ലുവിളിച്ച് കേന്ദ്രഭരണം കൈയ്യാളുന്ന മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും.
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നയമാണ് മോഡി സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. ഇതിനെ ചെറുക്കാന്‍ ബഹുജന പങ്കാളിത്തത്തോടെ സമരം ശക്തമാക്കും. വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവ നിയന്ത്രിക്കുന്നതില്‍ മോഡി പൂര്‍ണമായി പരാജയപ്പെട്ടു.
കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകുന്ന ഭരണത്തിന് അറുതി വരുത്താനുള്ള പ്രക്ഷോഭ പരിപാടികളില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും അണിചേരണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
English Summary: Joint Kisan Morcha Tractor Rally Tomorrow; Rural bandh on February 16
You may also like this video