Site iconSite icon Janayugom Online

ബിജെപിയുമായുള്ള സഖ്യ നിലപാടുമായി ഗൗഡ മുന്നോട്ട് പോയാല്‍ ബന്ധം വിശ്ചേദിക്കുമെന്ന് ജോസ് തെറ്റയില്‍

ബിജെപിയുമായുള്ള സഖ്യ നിലപാടുമായി മുന്നോട്ട് പോയാല്‍ പാര്‍ട്ടിയുടെ ദേശീയ ഘടകവുമായുള്ള ബന്ധം വിടുമെന്ന് മുന്‍മന്ത്രിയും ജെഡിഎസ് ദേശീയ സെക്രട്ടറിയുമായ ജോസ് തെററയില്‍. ബിജെപി സഖ്യ തീരുമാനം ഗൗഡയുടേത് മാത്രമാണ്. പാര്‍ട്ടിയാണ് വലുത്.

പദവിയല്ല.ആവശ്യമെങ്കില്‍ ദേശീയഭാരവാഹിത്വം രാജിവെയ്ക്കുമെന്നും ജോസ് തെറ്റിയില്‍ അറിയിച്ചു.ബിജെപിയുടെ കൂടെ ആരു പോയാലും ജെഡിഎസിന്റെ കേരള ഘടകം ഒരിക്കലും പോകിലെന്നും ബിജെപിയുമായി ഒരു സഖ്യം എന്നത് ആലോചിക്കാൻ പോലും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ പ്രതിസന്ധി ദേവെഗൗഡയും കുമാരസ്വാമിയും തുടങ്ങിവച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ അധ്യക്ഷൻ .ദേവെഗൗഡയുമായുള്ള ബന്ധം വിഛേദിക്കാൻ ജനതാദൾ–എസ് (ജെഡിഎസ്) കേരള ഘടകം തയാറാകുന്നു തുടർനടപടികൾക്കായി 27ന് കൊച്ചിയിൽ നേതൃയോഗം വിളിച്ചിരിക്കുകയാണു ജെഡിഎസ് സംസ്ഥാന നേതൃത്വം 

Eng­lish Summary:
Jose is wrong that if Gow­da goes ahead with the alliance posi­tion with the BJP, the rela­tion­ship will break

You may also like this video:

Exit mobile version