Site iconSite icon Janayugom Online

പരുന്തിന്റെ പുറത്തിരിക്കുന്ന കരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിനെന്ന് ജോസ് കെ മാണി

എല്‍ഡിഎഫ് വിടില്ലെന്ന് വ്യകതമാക്കി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. എല്‍ഡിഎഫിനൊപ്പമാണ് കേരള കോണ്‍ഗ്രസ് (എം) വീമ്പടിക്കുന്ന ജോസഫ് വിഭാഗത്തിന് തൊടുപുഴയില്‍ ജയിച്ചത് രണ്ടിടത്ത് മാത്രം. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിനെന്നും ജോസ് കെ മാണി തിരുവനന്തപുരത്ത് ‌എൽഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞു.

പാലായിൽ സിംഗിൾ മെജോറിറ്റി ഉള്ളത് കേരള കോൺഗ്രസ് എം തന്നെയാണ്. പാലാ നിയോജക മണ്ഡലത്തിൽ എൽഡിഎഫിനാണ് ലീഡ്. സംഘടനാപരമായി ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്. എങ്കിലും കുറച്ച് വോട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. പോരായ്മകളും വീഴ്ചകളും പരിശോധിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു.

Exit mobile version