Site iconSite icon Janayugom Online

ജോസ് കെ മാണി രാജ്യസഭയിലേക്ക്

പതിനൊന്ന് മാസത്തെ ഇടവേളയ്ക്കു ശേഷം ജോസ് കെ മാണി വീണ്ടും രാജ്യസഭ അംഗമാകും. കേരള നിയമസഭയിൽ ഇന്നലെ നടന്ന രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി വിജയിച്ചു. 96 വോട്ടുകള്‍ നേടിയാണ് ജോസ് കെ മാണി രാജ്യസഭയിലേക്ക് എത്തുന്നത്.

യുഡിഎഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരന് 40 വോട്ടുകള്‍ ലഭിച്ചു. കേരള നിയമസഭയിലെ 140 അംഗങ്ങളിൽ 137 പേർ വോട്ട് ചെയ്തു. എൽഡിഎഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി പി രാമകൃഷ്ണൻ, പി മമ്മിക്കുട്ടി എന്നിവർ കോവിഡ് ബാധിതരായതിനാൽ 97 പേർ മാത്രമേ വോട്ട് രേഖപ്പെടുത്തിയുള്ളൂ. ഒരു വോട്ട് അസാധുവായി. യുഡിഎഫിന് 41 എംഎൽഎമാർ ഉണ്ടെങ്കിലും ചികിത്സയിലായതിനാൽ‍ പി ടി തോമസ് വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല.

eng­lish sum­ma­ry; Jose K. Mani to Rajya Sabha

you may also like this video;

Exit mobile version