Site icon Janayugom Online

ജോസ് കെ മാണിയെ കേരളകോണ്‍ഗ്രസ് (എം) ചെയര്‍മാനായി വീണ്ടും തെര‍ഞ്ഞെടുത്തു

ജോസ് കെ. മാണിഎംപിയെ കേരള കോൺഗ്രസ് (എം) ചെയർമാൻ ആയി വീണ്ടും തെരഞ്ഞെടുത്തു. തോമസ് ചാഴികാടൻഎംപി, ഡോ.എൻ.ജയരാജ്എംഎല്‍എ, ടി കെ സജീവ് എന്നിവരാണ് വൈസ് ചെയർമാൻമാർ. എൻ.എം രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു.

ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയിലുള്ളത്. ജനറല്‍ സെക്രട്ടറിമാര്‍ 15പേരാണ്. 23 ഉന്നതാധികാര സമിതി അംഗങ്ങൾ, 91 സ്റ്റീയറിംങ് കമ്മിറ്റി അംഗങ്ങൾ, 131 സെക്രട്ടറിയേറ്റ് അംഗങ്ങൾ, 536 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരെയും യോഗത്തിൽ തെരഞ്ഞെടുത്തു. മന്ത്രി റോഷി അഗസ്റ്റിനെ പാർലമെൻ്ററി പാർട്ടി ലീഡറായും യോഗം അംഗീകരിച്ചു.

Eng­lish Summary:
Jose K Mani was re-elect­ed as the Chair­man of Ker­ala Con­gress (M)

You may also like this video:

Exit mobile version