Site iconSite icon Janayugom Online

മാധ്യമപ്രവര്‍ത്തകന്‍ ഡി സുദര്‍ശന്‍ കുമാര്‍ അന്തരിച്ചു

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ഡി സുദര്‍ശന്‍ കുമാര്‍ (61) അന്തരിച്ചു. സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ആണ്. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയില്‍ ആയിരുന്നു അന്ത്യം.

ദീപിക ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇന്ത്യാവിഷന്റെ സ്‌പോര്‍ട്‌സ് എഡിറ്റര്‍ ആയിരുന്നു. റിപ്പോര്‍ട്ടര്‍ ടിവി, ജീവന്‍ ടിവി, മംഗളം ടിവി എന്നിവയിലും പ്രവര്‍ത്തിച്ചു.

Eng­lish sum­ma­ry; Jour­nal­ist D Sudar­shan Kumar passed away

You may also like this video;

YouTube video player
Exit mobile version