പ്രമുഖ വാർത്താ ഏജൻസിയുടെ മാധ്യമപ്രവര്ത്തകന് ഓഫീസിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍. യുഎൻഐ ഏജൻസിയുടെ സീനിയർ ഫോട്ടോ ജേർണലിസ്റ്റായ ടി.കുമാ റി(56)നെയാണ് ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുമാർ സാമ്പത്തിക പ്രതിസ ന്ധിയിലായിരുന്നു. 1986ൽ യുഎൻഐയിൽ ചേർന്ന ടി. കുമാർ, തമിഴ്നാട്ടിലെ ഏജൻസിയുടെ ബ്യൂറോ ചീഫ് ആകുന്ന ആദ്യ ഫോട്ടോഗ്രാഫറാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തി നുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യയും രണ്ടുമക്കളുമുണ്ട്.
English Summary: Journalist found sui cidal inside office
You may like this video also