ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകന്‍ റഹീം പൂവാട്ടുപറമ്പ് (60) അന്തരിച്ചു. ഹൃദയഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അല്‍ അമീനിലും കേരള ടൈംസിലും പത്ര പ്രവര്‍ത്തകനായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ലയൺസ് , റോട്ടറി, വൈസ് മെൻസ്, തുടങ്ങിയ നിരവധി സംഘടനകൾക്കും ടെലിവിഷൻ ചാനലുകൾക്കും വേണ്ടി കേരളത്തിലെ വിവിധ ജില്ലകളിലായി 60 ഓളം താരോത്സവങ്ങൾ റഹീം പൂവാട്ടുപറമ്പ് സംവിധാനം ചെയ്തിട്ടുണ്ട്. ഉത്തര മലബാറിലെ ചരിത്രത്തിൽ ആദ്യമായി നടന്ന താരോൽസവം സംവിധാനം ചെയ്തതും റഹീംപൂവാട്ടുപറമ്പാണ്. കോഴിക്കോട് നടന്ന മലയാള സിനിമ നവതി, ആദ്യ ശബ്ദ ചിത്രം ബാലൻ്റെ എഴുപത്തിയഞ്ചാം വാർഷികം, ആദ്യ കളർ ചിത്രം കണ്ടം വച്ച കോട്ട് ഗോൾഡൻ ജൂബിലി , പ്രേം നസീർ നവതി, തുടങ്ങിയ വിവിധ ആഘോഷങ്ങളും വൈക്കം മുഹമ്മദ് ബഷീറിൻ്റെ സ്മരണാഞ്ജലി അർപ്പിച്ചു നടത്തിയ ഇമ്മിണി വലിയ സുൽത്താൻ എന്ന പരിപാടിയും സംവിധാനം ചെയ്തത് റഹീം പൂവാട്ടുപറമ്പ് ആണ്.
മൃതദേഹം മെഡിക്കൽ കോളേജിൽ നിന്നും വീട്ടിൽ കൊണ്ടുവന്ന ശേഷം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മുതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് കൈമാറും. ഭാര്യ റീന,
മക്കൾ : പ്രിയങ്ക, രാഹുൽ.
English Summary: Journalist Rahim Poovattuparambu passed away
You may also like this video