Site icon Janayugom Online

മാധ്യമപ്രവർത്തകൻ സന്തോഷ് ബാലകൃഷ്ണൻ അന്തരിച്ചു

അമൃത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ശനിയാഴ്ച രാവിലെ ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ആന്‍ജിയോ പ്ലാസ്റ്റി നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ദീര്‍ഘകാലം സൂര്യാ ടിവി ന്യൂസ് വിഭാഗത്തിലായിരുന്നു. കഴിഞ്ഞ 4 വര്‍ഷമായി അമൃത ടിവിയിലായിരുന്നു അദ്ദേഹം. മൃതദേഹം 5.45 മുതല്‍ 6.20 വരെ അമൃതാ ടി വി യുടെ വഴുതക്കാട് ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചു. സ്വദേശമായ എറണാകുളം കിഴക്കമ്പലം ഞാറല്ലൂരിലേക്ക് മൃതദേഹം കൊണ്ടുപോയി. സന്തോഷ് ബാലകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ENGLISH SUMMARY:journalist San­tosh Bal­akr­ish­nan pass­es away
You may also like this video

Exit mobile version