ഉത്തര്‍പ്രദേശില്‍ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെ അജ്ഞാതന്‍ മാധ്യമപ്രവര്ത്തകന് നേരെ നിറയൊഴിച്ചു. അലിഗഡിലെ സ്വകാര്യ വാർത്താ ചാനലിലെ മാധ്യമപ്രവർത്തകനായ മുകേഷ് ഗുപ്ത എന്ന മാധ്യമപ്രവർത്തകന് വെടിയേറ്റത്.
പരിക്കേറ്റ ഇയാളെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുകേഷ് ഗുപ്ത അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്റെ കാരണം അറിയില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
English Summary: Journalist Shot at UP
You may like this video also