മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവ (67) അന്തരിച്ചു. കോവിഡ് അനുബന്ധ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ദുവയെ കഴിഞ്ഞ ദിവസാണ് ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകള്‍ മല്ലിക ദുവയാണ് മരണ വിവരം പുറത്തുവിട്ടത്.
42 വര്‍ഷത്തോളം പത്രപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു വിനോദ് ദുവ. ദൂരദര്‍ശനിലും എന്‍ഡി ടിവി. സഹാറ ടിവി, സീ തുടങ്ങിയ നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ വിനോദ് ദുവ ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008ല്‍ പത്മശ്രീ നേടിയ വിനോദ് ദുവ 1996ല്‍ രാംനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാരം നേടുന്ന ആദ്യ ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ്.
english summary; journalist Vinod Duve passes away
you may also like this video;