Site iconSite icon Janayugom Online

ജഡ്ജിയെ നിയമിച്ചില്ല: രാഹുല്‍ഗാന്ധിക്കെതിരായ കേസ് മാറ്റിവച്ചു

rahul gandhirahul gandhi

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസില്‍ ഈ മാസം 27ന് വാദം കേള്‍ക്കും. സുല്‍ത്താൻപൂര്‍ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. അതേസമയം ഒരു മാസം മുമ്പ് ജഡ്ജിയെ സ്ഥലം മാറ്റിയെങ്കിലും പുതിയ ജഡ്ജിയെ നിയമിച്ചിട്ടില്ല. ഇതിനെത്തുടര്‍ന്നാണ് കേസ് മാറ്റിവയ്ക്കേണ്ടിവന്നതെന്ന് രാഹുല്‍ഗാന്ധിയുടെ അഭിഭാഷകൻ പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ രാഹുൽ ഗാന്ധിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഫെബ്രുവരി 20ന് അമേഠിയിൽ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്ര നിർത്തി, കോടതിയിൽ ഹാജരാകുകയും ജാമ്യം ലഭിച്ചു.

2018ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ബെംഗളൂരുവിലെ വാർത്താസമ്മേളനത്തിൽ അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ മാനനഷ്ടക്കേസ് നൽകിയത്. അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്നാണ് പരാതിയിലെ ആരോപണം.

കഴിഞ്ഞ ഡിസംബറിൽ കേസില്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Judge not appoint­ed: Case against Rahul Gand­hi adjourned

You may also like this video

Exit mobile version