മുല്ലപ്പെരിയാറിൽ വിധി പറയുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. പുതിയ മേൽനോട്ടസമിതി വരുന്നത് വരെ തല്‍കാലം നിലവിലുള്ള സമിതി തുടരട്ടെയെന്ന് സുപ്രീം കോടതി കേരളത്തോട് നിർദേശിച്ചു. കേന്ദ്ര ജലകമ്മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥനായിരിക്കണം മേൽനോട്ട സമിതിയുടെ ചെയർമാൻ എന്ന് കേരളം ആവശ്യപ്പെട്ടു.
അതേസമയം പുതിയ മേൽനോട്ടസമിതിയെ നിയമിക്കണമെന്ന സുപ്രീം കോടതിയിലെ കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രസർക്കാർ എതിർത്തു. മേൽനോട്ട സമിതി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു.
ഇപ്പോഴത്തെ നിലയിൽ മേൽനോട്ടസമിതിയിൽ മാറ്റം വേണ്ടെന്നും കേരളത്തിലും തമിഴ്‌നാട്ടിൽ നിന്നും ഒരോ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാവും പുതിയ സമിതി നിലവിൽ വരികയെന്നും സുപ്രീം കോടതി അറിയിച്ചു.
നാളത്തെ വിധിയിൽ ഡാം സുരക്ഷ അതോറിറ്റി യുടെ നിയമപ്രകാരമുള്ള ചുമതലകൾ മേൽനോട്ട സമിതിക്ക് കൈമാറിയേക്കും. മേൽനോട്ട സമിതിക്ക് ചുമതലകൾ കൈമാറുന്നതിന് കേരളം കോടതിയിൽ അനുകൂലിച്ചിട്ടുണ്ട്.
English summary;Judgment in Mullaperiyar case tomorrow
You may also like this video;