Site iconSite icon Janayugom Online

ദി​ലീ​പിന്റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി തിങ്കളാഴ്ച

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ ന​ട​ൻ ദി​ലീ​പ് ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി തി​ങ്ക​ളാ​ഴ്ച. കേസിൽ ഹൈ​ക്കോ​ട​തി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.15ന് ​കോ​ട​തി ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പുറപ്പെടുവിക്കും.

അ​തേ​സ​മ​യം അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ദി​ലീ​പ് കോ​ട​തി​യെ അ​റി​യി​ച്ചു. മൂ​ന്ന് ദി​വ​സം ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഫോ​ണ്‍ ചോ​ദി​ച്ചി​ല്ല. ബാ​ല​ച​ന്ദ്ര​കു​മാ​റി​ന് എ​ത്ര ഓ​ഡി​യോ ക്ലി​പ് വേ​ണ​മെ​ങ്കി​ലും ഉ​ണ്ടാ​ക്കാ​മെ​ന്നും ദി​ലീ​പ് പ​റ​ഞ്ഞു. കു​റ്റ​സ​മ്മ​തം ന​ട​ത്താ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. 33 മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തി​ട്ടും പൊ​ലീ​സി​ന് ഒ​ന്നും കി​ട്ടി​യി​ല്ല. ക​സ്റ്റ​ഡി​യി​ൽ കി​ട്ടി​യാ​ൽ വ്യാ​ജ തെ​ളി​വു​ള്ള എ​ന്തെ​ങ്കി​ലും ഒ​രു ഉ​പ​ക​ര​ണം പൊ​ലീ​സ് ക​ണ്ടെ​ടു​ക്കു​മെ​ന്നും ദിലീ​പ് പറഞ്ഞു.

എന്നാല്‍ ഡി​വൈ​എ​സ്പി ബൈ​ജു പൗ​ലോ​സും സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റും ത​മ്മി​ല്‍ ബ​ന്ധ​മി​ല്ലെ​ന്നും ന​ട​ന്‍ ദി​ലീ​പി​ന് ജാ​മ്യ​ത്തി​ന് അ​ര്‍​ഹ​ത​യി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത കു​റ്റ​കൃ​ത്യ​ത്തി​ല്‍ നി​ന്നാ​ണ് കേ​സിന്റെ തു​ട​ക്കം. സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ പീ​ഡി​പ്പി​ച്ച​തിന്റെ ദൃ​ശ്യ​ങ്ങ​ള്‍​ക്കാ​യി ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ ആ​ളാ​ണ് ദി​ലീ​പെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ പറഞ്ഞു.

ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം ത​യാ​റാ​ക്കി​യ​വ​ര്‍ പോ​ലും ചി​ന്തി​ക്കാ​ത്ത കു​റ്റം ചെ​യ്ത​യാ​ളാ​ണ് ദി​ലീ​പ്. ബ്ലാ​ക് മെ​യി​ല്‍ ചെ​യ്യാ​നാ​ണ് ഇ​യാ​ള്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത്. ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യെ​ന്ന​ത് ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു. ദി​ലീ​പ് എ​ത്ര ദു​ഷ്ട​ബു​ദ്ധി​യാ​ണെ​ന്ന് ഇ​തി​ല്‍​നി​ന്നു വ്യ​ക്ത​മാ​ണെ​ന്നും ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്തു​കൊ​ണ്ട് ഡ​യ​റ​ക്ട​ര്‍​ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍ ടി ​എ ഷാ​ജി പറഞ്ഞിരുന്നു.

eng­lish sum­ma­ry; Judg­ment on Dileep­’s antic­i­pa­to­ry bail appli­ca­tion on Monday

you may also like this video;

Exit mobile version